ആലത്തൂര്‍ : സംസ്ഥാന വനിത കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി ആലത്തൂരിലെ നിയുക്ത എം.പി രമ്യ ഹരിദാസ്. എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ തനിക്കെതിരെ ഉന്നയിച്ച അശ്ലീല പരാമര്‍ശത്തിനെതിരെ പാരതി നല്‍കിയിട്ട് പരാതിക്കാരിയെ ഒന്ന് ഫോണ്‍ ചെയ്ത് ചോദിക്കുവാനുള്ള മര്യാദ പോലും വനിത കമ്മീഷന്‍ കാണിച്ചില്ലെന്ന് രമ്യ ആരോപിച്ചു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു രമ്യയുടെ വെളിപ്പെടുത്തല്‍.
വനിത കമ്മീഷന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണം. സ്ത്രീകളുടെ ഭാഗത്ത് നിന്ന് അവര്‍ക്ക് നീതി ലഭ്യമാക്കുമെന്ന പ്രതീക്ഷയാണ് വനിത കമ്മീഷനില്‍ തനിക്കുണ്ടായിരുന്നതെന്നും രമ്യ പറഞ്ഞു. വിജയരാഘവനെതിരെ നല്‍കിയ പരാതി പിന്‍വലിക്കില്ല. യു.ഡി.എഫ് തീരുമാനത്തിന് അനുസൃതമായി കേസില്‍ മുന്നോട്ട് പോകുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
ഇടത് കോട്ടയായിരുന്ന ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ ബിജുവിനെതിരെ ഒരുക്ഷത്തിന് മേല്‍ ഭൂരിപക്ഷം നേടിയാണ് രമ്യ വിജയിച്ചത്. രമ്യയ്‌ക്കെതിരെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായിട്ടുണ്ടാകാമെന്ന് മന്ത്രി എ.കെ ബാലന്‍ അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments