Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

ഒരു ഓണക്കോടി പോലും കിട്ടാത്ത തനിയ്ക്ക് ആലത്തൂരിലെ സ്‌നേഹസമ്പന്നരായ ജനങ്ങള്‍ സമ്മാനിച്ചത് 65 ജോഡി വസ്ത്രങ്ങള്‍ : സന്തോഷം പങ്കുവയ്ക്കുമ്പോള്‍ കണ്ണ് നിറഞ്ഞ് രമ്യ ഹരിദാസ്

കൊച്ചി : ഒരു ഓണക്കോടി പോലും കിട്ടാത്ത തനിയ്ക്ക് ആലത്തൂരിലെ സ്നേഹസമ്പന്നരായ ജനങ്ങള്‍ സമ്മാനിച്ചത് 65 ജോഡി വസ്ത്രങ്ങള്‍.. ആ സന്തോഷം പങ്കുവയ്ക്കുമ്പോള്‍ കണ്ണ് നിറഞ്ഞ് കേരളത്തിന്റെ ജനമനസ്സുകളില്‍ കയറിപ്പറ്റിയ നിയുക്ത എം.പി രമ്യ ഹരിദാസ്. ഒരു ഓണക്കോടി പോലും കിട്ടാത്ത അവസരങ്ങളെ കുറിച്ച്. പഴയ വസ്ത്രങ്ങള്‍ ധരിച്ച് പുതിയത് വാങ്ങാന്‍ നിവൃത്തിയില്ലാതെ കടന്നുപോയ നിമിഷങ്ങളും ജീവിതത്തിലുണ്ടായിരുന്നുവെന്ന് രമ്യ പറയുന്നു. ചിലപ്പോള്‍ പുതിയ ബുക്ക് വാങ്ങാന്‍ പണമുണ്ടാകില്ല. അപ്പോള്‍ അമ്മ പറയും. ബുക്കിന്റെ ഒരു വശത്തുനിന്ന് ഒരു വിഷയം എഴുതി തുടങ്ങണം. അടുത്ത വിഷയം അതേ ബുക്കിന്റെ മറുവശത്തും നിന്നും എഴുതി തുടങ്ങാന്‍. അങ്ങനെ കടന്നുവന്നതാ ഞാന്‍. – രമ്യ പറഞ്ഞു.

ആലത്തൂരിനു താന്‍ ഒരിക്കലും പാര്‍ട് ടൈം മെംബര്‍ ആയിരിക്കില്ലെന്ന് രമ്യ പറയുന്നു. തനിയ്ക്ക് ഈ രാഷ്ട്രീയ ജീവികത്തില്‍ ചില ലക്ഷ്യങ്ങളുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ അത് പൂര്‍ത്തീകരിയ്ക്കണം. പണി മുടങ്ങിക്കിടക്കുന്ന മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിലെ മേല്‍പാലം, ആറുവരിപ്പാത എന്നിവ ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുകയാണ് ആദ്യ ലക്ഷ്യം.

കേന്ദ്രസര്‍ക്കാരിനു കീഴില്‍ പുറനാട്ടുകരയിലെ രാഷ്ട്രീയ സംസ്‌കൃത സന്‍സ്ഥാന്‍ എന്ന കല്‍പിത സര്‍വകലാശാലയുടെ ഓഫ് ക്യാംപസുകള്‍ പാലക്കാട് തുടങ്ങും. തിരഞ്ഞെടുപ്പില്‍ മൊബൈല്‍ സന്ദേശം വഴി വോട്ടു ചോദിച്ച സമയത്തു ജനങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കാനുള്ള ഓപ്ഷനും നല്‍കിയിരുന്നു. 2,85,000 പേരുടെ നിര്‍ദേശങ്ങള്‍ വോയ്‌സ് റെക്കോര്‍ഡായി കൈവശമുണ്ട്.

ആലത്തൂരിലെ ജനങ്ങള്‍ വികസനം എത്രമാത്രം കൊതിക്കുന്നെന്നും അവര്‍ക്കു നാടിന്റെ വികസനത്തെക്കുറിച്ച് എത്ര ധാരണയുണ്ടെന്നും അവ കേട്ടാല്‍ അറിയാം. അതില്‍ മികച്ചത് നടപ്പിലാക്കാന്‍ ശ്രമിക്കും. പാലക്കാട്ടുകാര്‍ ഏറെ ആശ്രയിക്കുന്ന തൃശൂര്‍ മെഡിക്കല്‍ കോളജ് ആലത്തൂര്‍ മണ്ഡലത്തിലാണ്. മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനം ഉറപ്പാക്കും. മുളങ്കുന്നത്തുകാവ് സ്റ്റേഷനെ തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ സാറ്റലൈറ്റ് സ്റ്റേഷനായി ഉയര്‍ത്തും. മണ്ഡലത്തിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളും നവീകരിക്കും. പാലക്കാട്‌പൊള്ളാച്ചി റെയില്‍വേ പാതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കും. അങ്ങനെ തനിയ്ക്ക് പറ്റവുന്ന കാര്യങ്ങള്‍ ഈ മണ്ഡലത്തില്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും രമ്യ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button