ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാക്കൾ വ്യക്തിപരമായ കാര്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതായി അധ്യക്ഷൻ രാഹുൽ ഗാന്ധി. നേതാക്കൾ വ്യക്തിപരമായ കാര്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്നുണ്ട്. അനാവശ്യ കാര്യങ്ങൾ ചർച്ച ചെയ്യാൻ തന്റെ സമയം കളയേണ്ടി വരുന്നുവെന്നും ഈ നില തുടരാൻ കഴിയില്ലെന്നും രാഹുൽ വ്യക്തമാക്കി. പ്രവർത്തക സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതേസമയം യോഗത്തിൽ രാഹുൽ രാജി സന്നദ്ധത തള്ളി അറിയിച്ചെങ്കിലും നേതാക്കൾ തള്ളി. എന്നാൽ തന്റെ നിലപാട് മാറ്റാൻ രാഹുൽ ഗാന്ധി തയാറായില്ലെന്നാണ് സൂചന. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുൽ ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്. ഈ നിലയിൽ പാർട്ടിയെ നയിക്കാൻ തനിക്കാവില്ലെന്ന് അദ്ദേഹം പറയുകയായിരുന്നു. ഇതിനിടെ സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കോൺഗ്രസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തി.
Post Your Comments