ബാഴ്സലോണ: ഫുട്ബോളിലെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മെസ്സി. ഹൃദയം കൊണ്ടാണദ്ദേഹം ഫുട്ബോൾ കളിക്കുക. അതുകൊണ്ടുതന്നെയാണ് ഫുട്ബോള്‍ ലോകത്തെ മിശിഹ എന്ന വിളിപ്പേര് മെസിക്ക് സ്വന്തമായതും. ഗോളടിക്കുക മാത്രമല്ല റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുകയും മെസിയുടെ ശീലമാണ്.
സ്പാനിഷ് കപ്പ് ഫുട്ബോൾ ഫൈനലിൽ വലൻസിയക്ക് മുന്നില്‍ തോറ്റെങ്കിലും ഈ നായകന്‍ യൂറോപ്യൻ ഫുട്ബോളിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൺ ഷൂ തുടർച്ചയായ മൂന്നാം വർഷവും സ്വന്തം പേരിലാക്കിയാണ് മടങ്ങിയത്.
ആറാം തവണയാണ് മെസി ഗോൾഡൺ ഷൂ സ്വന്തമാക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യതാരവും മെസ്സി തന്നെ.. മുപ്പത്തിയാറ് ഗോളുമായാണ് മെസി ഗോൾവേട്ടയിൽ ഒന്നാമനായത്. മുപ്പത്തിമൂന്നുഗോളുകള്‍ സ്വന്തമാക്കിയ പി എസ് ജിയുടെ യുവതാരം കിലിയൻ എംബാപ്പയാണ് രണ്ടാമത്.
എന്നാൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വലൻസിയയോട് പരാജയം ഏറ്റുവാങ്ങിയതോടെ സ്പാനിഷ് കപ്പ് മെസിപ്പടയ്ക്ക് നഷ്ടമായി.
Post Your Comments