ഏറ്റുമാനൂര്‍: കൂട്ടുകാരിയുടെ പരീക്ഷാ ഹാള്‍ ടിക്കറ്റിന്റെ കോപ്പിയെടുത്ത് സ്വന്തം ഫോട്ടോ ഒട്ടിച്ച് എന്‍ട്രന്‍സ് പരീക്ഷയെഴുതാനെത്തിയ പെണ്‍കുട്ടി കുടുങ്ങി. എയിംസിലേക്കുള്ള എം.ബി.ബി.എസ്. പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാനാണ് പെണ്‍കുട്ടി ഹാള്‍ടിക്കറ്റ് കോപ്പിയെടുത്തത്. പെണ്‍കുട്ടിക്കെതിരേ പോലീസ് കേസെടുത്തു.
പെണ്‍കുട്ടിയുടെ എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നതിനുള്ള അപേക്ഷ തള്ളിയിരുന്നു. നാല് വര്‍ഷമായി എം.ബി.ബി.എസിനു ശ്രമിക്കുന്ന പെണ്‍കുട്ടി ഹോസ്റ്റലില്‍ ഒരേ മുറിയില്‍ താമസിക്കുന്ന സുഹൃത്തിന്റെ ഹാള്‍ ടിക്കറ്റ് കോപ്പി ചെയ്തെടുത്ത് ഫോട്ടോയും മറ്റു വിവരങ്ങളും ചേര്‍ക്കുകയായിരുന്നു. എന്നാല്‍ റോള്‍ നമ്പര്‍ മാറ്റിയിരുന്നില്ല. രണ്ടുപേരും ഒരേ റോള്‍ നമ്ബരില്‍ പരീക്ഷയെഴുതാനെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. കേസെടുത്ത ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടു.
Post Your Comments