കോട്ടയം : അഞ്ജു ഷാജിയുടെ മരണം , വെറും ആരോപണങ്ങളല്ല, തങ്ങളുടെ ഭാഗം ശരിയെന്ന് തെളിവ് സഹിതം ഹാജരാക്കി കോളേജ് അധികൃതര്‍. ഹാള്‍ ടിക്കറ്റിനു പുറകില്‍ പാഠഭാഗങ്ങള്‍ എഴുതിയ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി . പരീക്ഷയെഴുതാന്‍ പോയി കാണാതായി മീനച്ചിലാറ്റില്‍നിന്നു മരിച്ചനിലയില്‍ കണ്ടെത്തിയ അഞ്ജു പി.ഷാജിയുടെ മരണം സംബന്ധിച്ചാണ് കോളേജ് അധികൃതര്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഹാള്‍ ടിക്കറ്റില്‍ പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടു വന്നുവെന്നാണ് കോളജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഹാള്‍ ടിക്കറ്റും സിസിടിവി ദൃശ്യങ്ങളും കോളജ് അധികൃതര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. പ്രിന്‍സിപ്പലിനെ കാണാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ജു കണ്ടില്ല. വിദ്യാര്‍ഥിനി മൂന്നു പേജാണ് പരീക്ഷ എഴുതിയത്. കുട്ടിയോട് കയര്‍ത്തു സംസാരിച്ചെന്ന ആരോപണം ശരിയല്ല. പൊലീസിനു രേഖകള്‍ കൈമാറിയെന്നും ബിവിഎം കോളജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് അഞ്ജുവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍നിന്നു കണ്ടെടുത്തത്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് അഞ്ജു.
Post Your Comments