Latest NewsIndia

ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ യുവാവ് വെടിവെച്ച് കൊന്നു; കാരണം ഇതാണ്

ബുലന്ദ്ഷഹര്‍: ഇഫ്ത്താര്‍ വിരുന്നിന് ക്ഷണിക്കാത്തതില്‍ പ്രകോപിതനായ യുവാവ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ വെടിവച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ ഫൈസലാബാദില്‍ വെള്ളിയാഴ്ചയാണ് സംഭവം. കേസില്‍ സല്‍മാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബനാഥനായ മുഹമ്മദ് ഹാഫിസ് തന്റെ അടുത്ത ബന്ധുകൂടിയായ സല്‍മാനെ വീട്ടില്‍ ഒരുക്കിയ ഇഫ്ത്താര്‍ വിരുന്നിന് ക്ഷണിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നുണ്ടായ ദേഷ്യമാണ് കുട്ടികളുടെ കൊലപാതകത്തില്‍ കലാശിച്ചത്. സല്‍മാന്‍ ഹാഫിസിന്റെ കുടംബത്തിലെ മൂന്ന് കുട്ടികളെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കടത്തി കൊണ്ടുപോകുകയും വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. വെടിവച്ച് കൊന്നതിന് ശേഷം ഇയാള്‍ കുട്ടികളുടെ മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ച് വയ്ക്കുകയും ചെയ്തു. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് മുഹമ്മദ് ഹാഫിസ് വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദാത്തുരി ഗ്രാമത്തിലെ വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ച നിലയില്‍ കുട്ടികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒമ്പതും പന്ത്രണ്ടും വയസുള്ള ആസ്മ, അനലീമ മാഹി ആലം, അബ്ദുള്ള എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് എസ്എസ്പി അമര്‍ ഉജ്ജ്വല പറഞ്ഞു.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വാടര്‍ ടാങ്കിന്റെ പരിസരത്ത് വച്ച് കൊലനടന്നതിന്റെ അടയാളങ്ങളൊന്നും പൊലീസിന് കണ്ടെത്താനായിരുന്നില്ല. പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ കുട്ടികളെ വെടിവച്ച് കൊലപ്പെടുത്തിയ സ്ഥലം കണ്ടെത്തുകയായിരുന്നു. സല്‍മാനാണ് കൊലയാളിയെന്ന് ഇതിന് ശേഷമാണ് പോലീസ് തിരിച്ചറിഞ്ഞത്. ബുലന്ദ്ഷഹറിലെ ജാലിപൂര്‍ സ്വദേശിയാണ് സല്‍മാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button