![husband killed wife](/wp-content/uploads/2019/06/husband-killed-wife.jpg)
ന്യൂഡല്‍ഹി: ഭാര്യയേയും മൂന്നു മക്കളേയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവിന്റെ ക്രൂരത. ഡല്‍ഹിയെ മെഹ്‌റോളിയില്‍ ശനിയാഴ്ച പുലര്‍ച്ചയ്ക്കാണ് ് സംഭവം നടന്നത്. ഉപേന്ദ്ര ശുക്ല എന്നയുവാണ് കൊലപാതകം നടത്തിയത്. ഇയാള്‍ ട്യൂഷ്യന്‍ അധ്യാപകനാണ്. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനേയും ഇയാള്‍ കൊലപ്പെടുത്തി.
ഇതേ വീട്ടില്‍ തന്നെയാണ് ഉപേന്ദ്രയുടെ ഭാര്യാമാതാവും താമസിക്കുന്നത്. പുലര്‍ച്ചെ കൃത്യം നടത്തി അതിരാവിലെ തന്നെ മുറി പൂട്ടി ഉപേന്ദ്ര പുറത്ത് പോയത് ഭാര്യാമാതാവില്‍ സംശയമുണര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ അയല്‍വാസികളെ വിവരം അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ കൃത്യം നടത്തി മുറി പൂട്ടി ഉപേന്ദ്ര പുറത്തു പോയി. അവരാണ് പോലീസില്‍ വിളിച്ചത്. പോലീസിന്റെ സഹായോത്തോടെ പൂട്ട് പൊളിച്ച അകത്ത് കടന്നപ്പോഴാണ് യുവതിയേയുംം മൂന്നു കുഞ്ഞുങ്ങളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴ് വയസ്സുള്ള മകളും അഞ്ച് വയസ്സുള്ള മകനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
വീടിനകത്തു നിന്നും പോലീസിന് ഒരെഴുത്ത് ലഭിച്ചിരുന്നു. എന്നാല്‍ ഇതില്‍ കൊലപാതക കാരണം വ്യക്തമാക്കിയിട്ടില്ല. പ്രതി ഏറം നാളായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments