ന്യൂഡൽഹി : പ്രതിപക്ഷ നേതൃസ്ഥാനത്തിനു വേണ്ട കുറഞ്ഞ യോഗ്യത 55 എം പി മാരാണ്. അതായത് ലോക്‌സഭയിലെ ആകെ സീറിന്റെ 10 ശതമാനമെങ്കിലും അംഗങ്ങൾ തങ്ങൾക്കുണ്ടെങ്കിലേ ഒരു കക്ഷിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കു. കോൺഗ്രസിന് നിലവിൽ 52 എം പിമാരാണ് ഉള്ളത്.
എന്നാൽ 55 സീറ്റില്ലെങ്കിലും പ്രതിപക്ഷ നേതൃപദവിക്ക് കോണ്‍ഗ്രസിന് അവകാശവാദം ഉന്നയിക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള പ്രതിപക്ഷ പാര്‍ട്ടിക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം നല്‍കാമെന്ന് 1977ൽ പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാദം.
പ്രധാനമന്ത്രി പദം ലക്ഷ്യമിട്ടിട്ട് നിലവിൽ പ്രതിപക്ഷ നേതാവ് സ്ഥാനം പോലും ലഭിക്കില്ലെന്ന അവസ്ഥയിലുള്ള കോണ്‍ഗ്രസിന് ഇത് ആശ്വാസം പകരുന്ന കാര്യമാണ്. 2014 ൽ 44 എം പിമാര്‍ മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് കഴിഞ്ഞ തവണ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ അന്ന് അവർക്ക് ഈ പദവി ലഭിച്ചിരുന്നില്ല.
എന്നാൽ 1977ലെ നിയമം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ അന്ന് കോടതിയെ സമീപിച്ചിരുന്നില്ല. 1984 ൽ അല്ലാതെ മറ്റൊരു സന്ദർഭത്തിലും 55 പേരുടെ അംഗബലം ഇല്ലാത്ത പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പ്രതിപക്ഷ നേതാവ് സ്ഥാനം നല്‍കിയിട്ടില്ലെന്നതാണ് ചരിത്രം. ഈ ചരിത്രമിപ്പോൾ തിരിഞ്ഞു കൊത്തുകയാണ് കോൺഗ്രസിനെ.
Post Your Comments