Latest NewsIndia

ശാരദ ചിട്ടി തട്ടിപ്പിൽ ബംഗാൾ പോലീസ് കമ്മീഷണർക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ്

ന്യൂഡൽഹി : ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത ഉദ്യോഗസ്ഥനുമായ രാജീവ് കുമാറിനെതിരെ സിബിഐയുടെ ലുക്ക് ഔട്ട് നോട്ടീസ്. രാജീവ് കുമാര്‍ രാജ്യത്തിനു പുറത്തേക്ക് കടന്നു കളയാൻ സാധ്യതയുണ്ടെന്ന് സിബിഐ അറിയിച്ചു. വിമാനത്താവളങ്ങളിലും ഇമിഗ്രേഷന്‍ അധികൃതരോടും കരുതലോടെ ഇരിക്കാനും സിബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അന്വേഷണവുമായി രാജീവ്കുമാര്‍ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് കൃത്യമായി പ്രതികരിക്കുന്നില്ലെന്നും രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്നും സിബിഐ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.

ശാരദാതട്ടിപ്പ് കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു രാജീവ് കുമാർ. എന്നാൽ ഇദ്ദേഹം കേസിലെ നിര്‍ണായക തെളിവുകളായ മൊബൈല്‍ ഫോണും ലാപ്ടോപ്പുകളും ആരോപണവിധേയര്‍ക്ക് വിട്ടുനല്‍കിയെന്നും സിബിഐ പറഞ്ഞു. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സുപ്രീം കോടതിയില്‍ ഹാജരായത്.

രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ട് നടപടികൾ ഉണ്ടാവരുതെന്നും ഐപിഎസ് ഓഫിസറായ രാജീവ്കുമാറിനെ കസ്റ്റഡിയിലെടുക്കണമെങ്കില്‍ വേണ്ടത്ര തെളിവുകള്‍ ഹാജരാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

നേരത്തെ രാജീവ് കുമാറിനെ സിബിഐ വേട്ടയാടുകയാണെന്നാരോപിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാബാനര്‍ജി രംഗത്തെത്തിയിരുന്നു. രാജീവ് കുമാറിന്‍റെ വീട് റെയ്ഡ് ചെയ്യാനുള്ള ശ്രമത്തെ മമത പൊലീസിനെ ഉപയോഗിച്ച് തടയുകയും കേന്ദ്രസര്‍ക്കാറിനെതിരെ നിരാഹാര സമരം നടത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button