പാലക്കാട് : നരേന്ദ്രമോദി മന്ത്രിസഭയില്‍ കേരളത്തിന് അര്‍ഹിച്ച പ്രാതിനിധ്യം ലഭിയ്ക്കുമെന്ന് സൂചന. ണ്ട് പേര്‍ക്ക് മന്ത്രിസ്ഥാനവും , രാജ്യസഭയിലെ എം.പി സ്ഥാനവും അമിത് ഷാ വാഗ്ദാനം ചെയ്തിട്ടുണ്ട്.
. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിക്കെതിരെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ബിഡിജെഎസ് വര്‍ക്കിങ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ രാജ്യസഭാ എം.പിയാകുമെന്നാണ് സൂചന. ഇതുസംബന്ധിച്ചു സ്ഥാനാര്‍ഥി ചര്‍ച്ചാസമയത്തുതന്നെ ബിജെപിയുമായി ധാരണയായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷായുമായി നടത്തിയ നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് തുഷാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായത്. ആദ്യം തൃശൂരില്‍ പ്രചാരണം ആരംഭിച്ചെങ്കിലും രാഹുല്‍ വയനാട്ടിലെത്തിയതോടെ അദ്ദേഹം അവിടെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി. രാഹുലിനെതിരെ മത്സരിച്ചു സംഘടനയെ ദേശീയശ്രദ്ധയില്‍ എത്തിക്കുകയായിരുന്നു പ്രധാന ലക്ഷ്യം.
Post Your Comments