അഹമ്മദാബാദ്: രണ്ട് ദിവസങ്ങളിലായി അഹമ്മദാബാദ് നഗരത്തിൽ അഞ്ച് ആത്മഹത്യകൾ. ക്രിസ്റ്റിൻ എന്ന യുവാവാണ് അഞ്ച് പേരിൽ ഒരാൾ. സിവിൽ ഹോസ്‌പിറ്റലിലെ കാൻസർ ഡിപ്പാർട്ട്മെന്റിലാണ് കാൻസർ രോഗിയായ ഇയാൾ തൂങ്ങിമരിച്ചത്. 35 കാരനായ മണിലാൽ ആണ് മറ്റൊരാൾ. സ്വന്തം വീട്ടിൽ തന്നെയാണ് ഇയാൾ ആത്മഹത്യ ചെയ്‌തത്. കാരണം വ്യക്തമല്ല. വിഷം കഴിച്ച് 28 കാരനായ ദീപക്, 30 കാരിയായ ശിൽപ, ഫ്ലാറ്റിൽ നിന്ന് ചാടി 42 കാരനായ രാജു എന്നിവരാണ് ആത്മഹത്യ ചെയ്‌ത മറ്റുള്ളവർ.
Post Your Comments