ന്യൂഡല്‍ഹി: സ്വന്തം തട്ടകത്തില്‍ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അതുകൊണ്ടെന്നും രാഹുല്‍ ഗാന്ധിയെ തളര്‍ത്താനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ്. രണ്ടായിരത്തി ഇരുപത്തിനാലിലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ വീണ്ടും അമേത്തിയില്‍ നിന്ന് തന്നെ മത്സരിക്കുമെന്നും പേര് വെളിപ്പെടുത്താതെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ പറഞ്ഞു.
അമേത്തിക്ക് വേണ്ടി രാഹുല്‍ ഒട്ടേറ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അത് തുടരുക തന്നെ ചെയ്യുമെന്നും നേതാവ് വ്യക്തമാക്കിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അമേത്തി രാഹുല്‍ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. സഞ്ജയ് ഗാന്ധിയും പിന്നാലെ രാജീവ് ഗാന്ധിയും അമേഠിക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പഴയ ആളുകളോട് ചോദിച്ചാല്‍ അക്കാര്യം അവര്‍ ഓര്‍മ്മിച്ച് പറയും. ഒരു തരത്തിലും ഗാന്ധി കുടുംബത്തിന് വിട്ടുകളയാവുന്ന മണ്ഡലമല്ല അമേത്തിയെന്നും നേതാവ് ചൂണ്ടിക്കാണിച്ചു.
1967 ന് ശേഷം മൂന്ന് തവണയാണ് കോണ്‍ഗ്രസിന് അമേഠി നഷ്ടപ്പെടുന്നത്. 1977 ല്‍ സഞ്ജയ് ഗാന്ധി ജനതാപാര്‍ട്ടിയോട് ഇവിടെ പരാജയപ്പെട്ടെങ്കിലും 80 ല്‍ മണ്ഡലം തിരിച്ചുപിടിച്ചു. 81 ല്‍ വിമാനാപകടത്തില്‍ സഞ്ജയ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി ഇവിടെ മത്സരിച്ച് ജയിച്ചു. 84, 89 തെരഞ്ഞെടുപ്പുകളിലും മണ്ഡലം രാജീവിനൊപ്പം നിന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം 96 ല്‍ കാപ്ടന്‍ സതീഷ് ശര്‍മ ഇവിടെ ജയിച്ചെങ്കിലും 98 ല്‍ ബിജെപിയുടെ സഞ്ജയ് സിംഗ് 98 ല്‍ അമേഠി പിടിച്ചെടുത്തു. പിന്നീട് സോണിയയും രാഹുലും ഇവിടെ എംപിമാരായി. ഇപ്പോള്‍ രാഹുലിനെ തറപറ്റിച്ചാണ് സ്മൃതി ഇറാനി അമേഠിയില്‍ വിജയം നേടിയത്.
Post Your Comments