ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത് തിരിച്ചടിയാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനുണ്ടായത്. ഇതിനെ തുടര്‍ന്ന് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വയം രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തുകയും ചെയ്തു. ഇത് ഇന്നു നടന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ രാഹുലിന്റെ ഈ ആവശ്യം മന്‍മോഹന്‍ സിംഗ്് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ തള്ളി.
തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തുന്നതിനായാണ് രാവിലെ 11ന് എഐസിസി ആസ്ഥാനത്താണ് യോഗം ചേര്‍ന്നത്. മുതിര്‍ന്ന നേതാക്കള്‍ എല്ലാം യോഗ്ത്തില്‍ പങ്കെടുക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ മൂന്ന് സംസ്ഥാന അധ്യക്ഷന്‍മാര്‍ രാജിവെച്ചിരുന്നു. ഫലം പുറത്ത് വന്നതിന് പിന്നാലെ സോണിയയെ കണ്ട് രാഹുല്‍ രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും പ്രവര്‍ത്തക സമതി യോഗത്തില്‍ തീരുമാനിക്കാമെന്നായിരുന്നു മറുപടി.
Post Your Comments