
പറക്കുന്നതിനിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. ഒരു ചൈനീസ് എയർലൈൻസിലാണ് സംഭവം. ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ 40 മിനിറ്റ് ഉള്ളപ്പോൾ തന്നെ തന്റെ വീട്ടുകാരെ വിളിക്കണമെന്ന് ഇയാൾ കാബിൻ ക്രൂവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നടക്കാതെ വന്നതോടെ ഇയാൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു.
ഉടൻ തന്നെ മറ്റ് യാത്രക്കാരും ക്രൂവും ചേർന്ന് ഇയാളെ പിടിച്ചുമാറ്റി. പാരച്യൂട്ട് വേണമെന്നും ഇയാൾ ആവശ്യപ്പെടുകയുണ്ടായി. ഒടുവിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നത് വരെ ഇയാളെ മറ്റ് യാത്രക്കാർ പിടിച്ചുവെക്കുകയായിരുന്നു. അതേസമയം ഇയാളുടെ കുടുംബം സംഭവത്തിൽ മാപ്പ് ചോദിക്കുകയുണ്ടായി.
Post Your Comments