
കണ്ണൂർ : വിശ്വാസികളുടെ പിന്തുണയില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നു സിപി എം കേന്ദ്രകമ്മിറ്റിയംഗം. കേരളത്തിലെ വിശ്വാസി സമൂഹത്തെ ഒപ്പം നിർത്താൻ പാർട്ടിക്ക് കഴിയണമെന്നും വിശ്വാസികളെ ഒപ്പം നിർത്താതെ വർഗസമരം സാധ്യമാകില്ലന്നും കണ്ണൂരിലെ ഒരു യോഗത്തിൽ സംസാരിക്കവെ സിപി എം കേന്ദ്രകമ്മിറ്റിയംഗം ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വിശ്വാസികൾക്കെതിരായ ഒരു യുദ്ധപ്രഖ്യാപനത്തിനും സിപിഎം ഉദ്ദേശിക്കുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
വിശ്വാസിസമൂഹത്തെ വിശ്വാസി സമൂഹമായിത്തന്നെ കാണണമെന്നും . സിപിഎമ്മിൽ പ്രവർത്തിക്കുന്നവരിലും വലിയൊരു വിഭാഗവും വിശ്വാസികളാണെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസികളെയും മതത്തെയും അവസാനിപ്പിക്കുക എന്നത് സിപിഎം അജൻഡയല്ലെന്നും
വിശ്വാസിയും അവിശ്വാസിയും ഉൾപ്പെടെ എല്ലാ സമൂഹത്തെയും ഒപ്പം നിർത്താതെ പാർട്ടിക്ക് മുന്നോട്ടുപോകാനാകില്ലെന്നു സിപിഎം ഉൾപ്പടെയുള്ളവർ തിരിച്ചറിയേണ്ടതുണ്ടെന്നും എം വി ഗോവിന്ദൻ പാലക്കാട് പറഞ്ഞു.
ശബരിമല വിഷയത്തിൽ പാർട്ടിക്കേറ്റ തിരിച്ചടി മറികടക്കുകയാണ് ഇനി സിപിഎമ്മിന്റെ മുന്നിലെ പ്രധാന വെല്ലുവിളി, വിശ്വാസികളെ ഒപ്പം നിർത്താനുള്ള സജീവ പ്രയത്നങ്ങൾ ഇനി പാർട്ടി സംഘടിപ്പിക്കുമെന്ന് കാര്യം തീർച്ചയാണ്. പാർട്ടി കേന്ദ്രങ്ങളായ ആറ്റിങ്ങലും കൊല്ലത്തുമൊക്കെ വൻ വോട്ട് ചോർച്ചയാണ് ബിജെപിയിലേക്ക് ഉണ്ടായത്.
Post Your Comments