KeralaLatest News

ജയറാമിന്റെ പ്രിയ ഗണപതി ചരിഞ്ഞു

നടന്‍ ജയറാമിന്റെ പ്രിയ കൊമ്പന്‍ മംഗലാംകുന്ന് ഗണപതിക്ക് വിട. ജയരാജ് ചിത്രമായ ആനച്ചന്തത്തില്‍ അര്‍ജുന്‍ എന്ന ആനയായിരുന്നു ഗണപതി. ഇന്നലെ വൈകിട്ടോടെയാണ് 75 വയസുകാരനായ ഗണപതി ചരിഞ്ഞത്. പ്രശസ്തമായ മംഗലാംകുന്ന് അനത്തറവാട്ടിലെ ഏറ്റവും മുതിര്‍ന്ന ആനയായിരുന്നു ഗണപതി. നമ്പൂതിരി ആന എന്ന് പ്രേമികള്‍ വിളിക്കുന്ന ഗണപതിക്ക് ആരാധകരേറെയാണ്.

കോന്നി ആനക്കൂട്ടില്‍നിന്ന് ഏഴാംവയസില്‍ കൊല്ലത്തെ അന്നപൂര്‍ണേശ്വരി ഹോട്ടലുകാരാണ് ഗണപതിയെ സ്വന്തമാക്കുന്നത്. പിന്നീട് പോബ്സണ്‍ വ്യവസായ ഗ്രൂപ്പ് ഇവനെ സ്വന്തമാക്കി. ഇവരില്‍ നിന്ന് സിനിമാനടന്‍ ബാബു നമ്പൂതിരി വാങ്ങിയ ഗണപതിയെ പിന്നീട് മംഗലാംകുന്നുകാര്‍ വാങ്ങുകയായിരുന്നു. ആന ലക്ഷണത്തില്‍ പറയുന്ന എല്ലാ മേന്‍മകളും നിറഞ്ഞ തനിനാടന്‍ ആനയായിരുന്നു ഗണപതി. ഏറെക്കാലം പാപ്പാനായിരുന്ന ശങ്കരനാരായണനെ പലപ്പോഴും ഗണപതി സംരക്ഷിച്ചിരുന്നു. മുത്തു എന്ന രജനീകാന്ത് ചിത്രത്തിലും സ്റ്റെല്‍ മന്നനൊപ്പം ഗണപതി എത്തിയിട്ടുണ്ട്. സമ്മാനം, ആനച്ചന്തം , പട്ടാഭിഷേകം തുടങ്ങി മലയാളത്തിലെ പ്രിയപ്പെട്ട ആന സിനിമകളിലെല്ലാം മംഗലാംകുന്നിലെ ആനകളാണ്. നടന്‍ ജയറാം ഉള്‍പ്പെടെ പലരും ഗണേശനെ ചോദിച്ചെങ്കിലും തറവാടിന്റെ ഐശ്വര്യമായി മംഗലാംകുന്നുകാര്‍ ഇവനെ നിലനിര്‍ത്തി.

80 വയസ്സായിരുന്ന ഗണിപതി വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് 15 ദിവസമായി അവശനിലയിലായിരുന്നു. ഇന്നലെ വൈകിട്ട് 5.20ന് മംഗലാംകുന്നിലാണ് അന്ത്യം. പാദരോഗമുണ്ടായിരുന്ന ഗണപതി തൃശൂരിലെ ഡോ.ഗിരിദാസിന്റെയും പാലക്കാട്ടെ ഡോ. പൊന്നുമണിയുടെയും ചികിത്സയിലായിരുന്നു. ജയറാം ഗണപതിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button