KeralaLatest News

പിജെ ജോസഫ് പാർട്ടി ഭരണഘടന ലംഘിക്കുന്നുവെന്ന് മാണി വിഭാഗം

കോട്ടയം: കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ സോസഫിനെതിരെ മാണി വിഭാഗം വീണ്ടും രംഗത്ത്. സംസ്ഥാന കമ്മിറ്റി ഉടൻ ചേരില്ലെന്ന പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍റെ നിരന്തരമുള്ള പ്രഖ്യാപനങ്ങള്‍ പാര്‍ട്ടി ഭരണഘടനയുടെയും ജനാധിപത്യ അവകാശങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് എന്‍ ജയരാജ് എംഎല്‍എ പറഞ്ഞു.

കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയില്‍ ഒരു പദവിയും സ്വയം പ്രഖ്യാപിതമല്ല . പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കേണ്ടത്തിനു വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ട്. പാര്‍ട്ടി അംഗങ്ങളുടെ യോഗം ചേര്‍ന്ന് കൂടിയാലോചനകളിലൂടെയാണ് ഇത് തീരുമാനിക്കുന്നത്.. സമവായമെന്ന് പുറമെ ഭാവിക്കുകയും പാര്‍ട്ടിയില്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നത് ഒരു നേതാവിനും യോജിച്ച നടപടിയല്ലെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

അനന്തമായി നീണ്ടു പോകുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മാണി വിഭാഗത്തിന് അസംതൃപ്തി രൂക്ഷമാണ്. പിളർപ്പിലേക്ക് വരെ നയിച്ചേക്കാവുന്ന ആഭ്യന്തര പ്രശ്നങ്ങളാണ് ഇപ്പോൾ കേരള കോൺഗ്രസിനുള്ളിൽ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button