അമ്പലപ്പുഴ: തകഴിയിലെ വിദേശ മദ്യവിൽപ്പനശാലയിലുണ്ടായ തീപിടിത്തത്തിൽ നഷ്ടം ലക്ഷങ്ങൾ, തകഴിയിൽ കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ വിദേശ മദ്യവിൽപ്പനശാലയിലുണ്ടായ തീപ്പിടിത്തത്തിൽ അൻപത് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കുകൂട്ടൽ.
വൻ തീപിടുത്തത്തിൽ കെട്ടിടവും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യവും കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളും അഗ്നിക്കിരയായി. കഴിഞ്ഞ ദിവസത്തെ വിറ്റുവരവായ 8.72 ലക്ഷം രൂപ വിൽപ്പനശാലയിലെ ലോക്കറിൽ വെച്ചതിനാൽ ഇവ സുരക്ഷിതമായി ലഭിച്ചു.
തീപടർന്ന് പിടിയ്ച്ച സംഭവത്തിൽ നെടുമുടി പോലീസും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട് . തകഴി- ചിറയകം റോഡിൽനിന്ന് ഗ്രാമീണറോഡിൽ ഉള്ളിലേക്ക് മാറിയുള്ള മദ്യവിൽപ്പനശാലയ്ക്ക് വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് തീപ്പിടിത്തമുണ്ടായത്.
Post Your Comments