KeralaLatest NewsElection News

കുമ്മനവും കെ സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ തോറ്റപ്പോള്‍ തോറ്റുപോയത് നന്മയും വിശ്വാസവുമാണെന്ന് രാജസേനന്‍

കേരളം ഭാരതത്തില്‍ അല്ല എന്ന് നമ്മള്‍ ഒന്നുകൂടി തെളിയിച്ചു എന്നതാണ് ദു:ഖകരമായ സത്യം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനാവാത്തതില്‍ ഖേദം പ്രകടിപ്പിച്ച് സംവിധായകനും നടനും ബിജെപിയുടെ മുന്‍ നിയമസഭാ സ്ഥാനാര്‍ഥിയുമായ രാജസേനന്‍. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ നാം ഭാരതത്തില്‍ അല്ല എന്നത് നമ്മള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്ന് രാജസേനന്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ തോറ്റപ്പോള്‍ തോറ്റുപോയത് നന്മയും വിശ്വാസവുമാണ്.ഭാരതം ബിജെപിയും നരേന്ദ്ര മോദിയും ചേര്‍ന്ന് എടുക്കുകാ, എന്ന് ഞാന്‍ നേരത്തേ പറഞ്ഞിരുന്നു. അക്ഷരാര്‍ഥത്തില്‍ അത് സംഭവിച്ചു. ഭാരതം മോദിജിയും ബിജെപിയും ചേര്‍ന്ന് എടുത്തുകഴിഞ്ഞു. ഇനി ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും തിരിച്ചുനല്‍കാന്‍ കഴിയാത്ത രീതിയില്‍ അസാമാന്യ വിജയത്തോടെ എടുത്തു കഴിഞ്ഞുവെന്നും രാജസേനന്‍ കൂട്ടിച്ചേര്‍ത്തു.

കേരളം ഭാരതത്തില്‍ അല്ല എന്ന് നമ്മള്‍ ഒന്നുകൂടി തെളിയിച്ചു എന്നതാണ് ദു:ഖകരമായ സത്യം. ശ്രീ കുമ്മനവും കെ സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ ഇവിടെ തോറ്റപ്പോള്‍, തോറ്റത് നന്മയും വിശ്വാസവും മാത്രമാണ്.ജയിച്ചതാണെങ്കിലോ കുറേ അഴിമതിയും കുറേ അക്രമവും. വേറൊന്നുമില്ല, കാലാകാലങ്ങളായി നമ്മളിങ്ങനെ മണ്ടത്തരം കാണിച്ച് തെളിയിച്ചതാണ്. ഇനിയും അനുഭവിക്കുക, അത്രേയുള്ളൂ.

പക്ഷേ ഒരു കാര്യം, സ്വന്തം നാടിന് എതിരായിട്ട് ഇങ്ങനെ ചിന്തിക്കുന്ന ഒരു സമൂഹം കേരളത്തിലല്ലാതെ ലോകത്തില്‍ എവിടെയും കാണാന്‍ സാധിക്കില്ല. തീര്‍ച്ഛയായും സങ്കടമുണ്ട്, ഒരുപാട് വിഷമമുണ്ടെന്നും രാജസേനന്‍ പറഞ്ഞു.

https://www.facebook.com/rajasenan.nair/videos/1282098731955341/

shortlink

Related Articles

Post Your Comments

Related Articles


Back to top button