പൊമോണ: ഏറുമാടത്തില്‍ താമസിക്കുന്ന ആളെ തേടിയെത്തിയ പോലീസിന്റെ വലയിലായത് മോഷണക്കേസിലെ പ്രതി. അമ്പത്തിയാറുകാരനായ മാര്‍ക്ക് ഡ്യൂഡോയെയാണ് പോലീസ് പിടികൂടിയത്. തീ കായുന്നതിനുള്ള സംവിധാനം, ബാര്‍ബിക്യു, വൈദ്യുതി തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടൊപ്പമാണ് ഇയാൾ ജീവിച്ചിരുന്നത്. അനധികൃതമായി വനമേഖലയില്‍ ഏറുമാടമുണ്ടാക്കി ഒരാള്‍ താമസിക്കുന്നുണ്ടെന്ന വിവരമറിഞ്ഞെത്തിയതായിരുന്നു പൊമോണ പോലീസ്. ഹെലികോപ്ടര്‍ ഉള്‍പ്പെടെയുള്ള ട്രാക്കിങ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഏറുമാടം കണ്ടുപിടിച്ചത്. പലപ്രാവശ്യം ആവശ്യപ്പെട്ടതിന് ശേഷമാണ് മാര്‍ക്ക് താഴേക്കിറങ്ങാന്‍ കൂട്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. ഏപ്രില്‍ 18 ന് നടന്ന ഒരു മോഷണത്തിലെ പ്രതിയാണ് മാര്‍ക്കെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഏറുമാടത്തിന്റെ ചിത്രങ്ങള്‍ സഹിതം പൊമോണ പോലീസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
Post Your Comments