അറ്റകുറ്റപ്പണിക്കായി ദുബായ് വിമാനത്താവളം അടച്ചിട്ടു, അറ്റകുറ്റപ്പണികൾക്കായി ദുബൈ വിമാനത്താവളത്തിലെ ഒരു റൺവേ മൂന്നു മണിക്കൂർ നേരം അടച്ചിട്ടു. ഇതിന്റെ ഭാഗമായി ചില വിമാന സർവീസുകൾ റദ്ദാക്കി. അറ്റകുറ്റ പണികൾ പൂർത്തിയാക്കി തിങ്കളാഴ്ച തന്നെ റൺവേയുടെ പ്രവർത്തനം സാധാരണ നിലയിലാകുമെന്ന്
അധികൃതർ അറിയിച്ചു.
വൈകിട്ടാണ് ദുബെ വിമാനത്താവളത്തിന്റെ വടക്കേ അറ്റത്തുള്ള റൺവേ അടച്ചത്. ഈ മാസം 26ന് നാലു മുതൽ ഏഴു വരെയും 27ന് അഞ്ചു മുതൽ ഏഴു വരെയും വിമാനത്താവളം വീണ്ടും അടച്ചിടും. വിമാനങ്ങളിൽ ചിലത് റദ്ദാക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ സമയ വിവരവും മറ്റും ചോദിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ ഫ്ലൈ ദുബായ് വിമാന യാത്രക്കാരെ ഇത് കൂടുതൽ ബാധിക്കില്ല. യാത്രക്കാരെ മുൻകൂട്ടി കൃത്യമായി വിവരങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. പ്രയാസം നേരിടുന്നവരെ അടുത്ത വിമാനത്തിലേക്കു മാറ്റുകയോ പണം തിരികെ നൽകുകയോ ചെയ്യുമെന്നും ഫ്ലൈ ദുബൈ അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിന്റെ തെക്കു ഭാഗത്തുള്ള റൺവേയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 30 വരെ അതും അടച്ചിട്ടിരിക്കുകയാണ്.
Post Your Comments