ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റു വാങ്ങിയ കനത്ത തിരിച്ചടികള്‍ ചര്‍ച്ച ചെയ്യാനായി ഡല്‍ഹിയില്‍ ഇന്ന് എഐസിസി പ്രവര്‍ത്തക യോഗം ചേരും. കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് രാഹുലിനെതിരെ കടുത്ത അതൃപ്തി ഉണ്ടെന്നാണ് സൂചനകള്‍. പാര്‍ട്ടി അദ്ധ്യക്ഷനായ രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തില്‍ പോലും വിജയം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.
പ്രതിപക്ഷ സ്ഥാനം പോലും ഇല്ലാത്ത രീതിയില്‍ പാര്‍ട്ടി പരാജയം ഏറ്റുവാങ്ങിയ സ്ഥിതിയ്ക്ക് പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറെന്ന് രാഹുല്‍ നേരത്തെ അറിയിച്ചിരുന്നു. പ്രവര്‍ത്തക സമിതിയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചാ വിഷയമാകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആകെ നേടാനായത് 52 സീറ്റ് മാത്രമാണ്.
യുവജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഉണ്ടാക്കാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. അമേഠിയില്‍ നേരിടേണ്ടി വന്ന പരാജയം രാഹുല്‍ഗാന്ധിക്കെതിരെ ആയുധമാക്കാനാണ് പുതിയ നീക്കം.മൂന്ന് സംസ്ഥാന അദ്ധ്യക്ഷന്‍മാരാണ് ഇതിനോടകം രാജി വെച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ രാജിക്കൊരുങ്ങുന്നതായാണ് സൂചനകള്‍.
Post Your Comments