ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ വിജയത്തിന് ആശംസകളറിയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നന്ദി അറിയിച്ചത്. ജനവിധി മാനിക്കുന്നുവെന്നും മോദിക്കും എന്‍ഡിഎയ്ക്കും അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനാണ് മോദി നന്ദി പറഞ്ഞത്.
നരേന്ദ്ര മോദിക്ക് ആശംസകള്‍ അറിയിച്ച് ലോക നേതാക്കള്‍ ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. ഇന്ത്യ-യു.എസ് ബന്ധത്തില്‍ മഹത്തരമായ കാര്യങ്ങള്‍ സംഭവിക്കാനിരിക്കുന്നൂവെന്ന് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. പശ്ചിമേഷ്യയുടെ സമാധാനത്തിനും വികസനത്തിനും യോജിച്ച് പ്രവര്‍ത്തിക്കാനാകട്ടെയെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആശംസകള്‍ അറിയിച്ചു. യു.എ.ഇ ഭരണാധികാരിയും പരമോന്നത സൈന്യാധിപനുമായ ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനടക്കമുള്ളവര്‍ ആശംസകള്‍ നേര്‍ന്നു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ, ഇസ്രേയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു, ശീലങ്കന്‍ പ്രധാനമന്ത്രി റിനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഷര്‍മ ഒലി, അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗനി, വിയറ്റ്നാം പ്രധാനമന്ത്രി നുവാന്‍ സുവാന്‍ ഫുക്ക് എന്നിവരും ആശംസകളറിയിച്ചു.
Post Your Comments