ന്യൂ ഡൽഹി : ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിലെ മികച്ച വിജയത്തിന് ജനങ്ങൾക്കു വീണ്ടും നന്ദി അറിയിച്ച് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നിങ്ങളുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത വയനാട്ടിലെ എല്ലാ ജനങ്ങൾക്കും നന്ദി പറയുന്നുവെന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. വിജയിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ എന്നും എല്ലാ കോൺഗ്രസ്സ് പ്രവർത്തകർക്കും അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഞാൻ നന്ദി അറിയിക്കുന്നുവെന്നും രാഹുൽ ഗാന്ധി മലയാളത്തിൽ ട്വീറ്റ് ചെയ്തു.
രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു.
വിജയിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ
നിങ്ങളുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത വയനാട്ടിലെ എല്ലാ ജനങ്ങൾക്കും നന്ദി പറയുന്നു
എല്ലാ കോൺഗ്രസ്സ് പ്രവർത്തകർക്കും അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഞാൻ നന്ദി അറിയിക്കുന്നു
— Rahul Gandhi – Wayanad (@RGWayanadOffice) May 24, 2019
Post Your Comments