NattuvarthaLatest News

തെരുവു നായയുടെ കടിയേറ്റ് 9 പേര്‍ ആശുപത്രിയില്‍

തലശ്ശേരി: തെരുവു നായയുടെ കടിയേറ്റ് 2 വയസുള്ള കുട്ടിയടക്കം 9 പേര്‍ ആശുപത്രിയില്‍. സെയ്താര്‍ പള്ളി, പിലാക്കൂല്‍, ഗോപാലപ്പേട്ട, ചാലില്‍ തുടങ്ങി അടുത്തടുത്ത പ്രദേശങ്ങളില്‍ ഉച്ചയോടെയാണ് സംഭവം. വീട്ടിനുള്ളില്‍ കയറിയും കുട്ടികള്‍ മുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലും നായ ഓടി വന്നു കാലിനും കൈക്കും കടിക്കുകയായിരുന്നു. ഫാത്തിമ കോളനിയിലെ തോമസ്(11), കാത്തലിന്‍ റോജ(63), സൈദാര്‍പള്ളിയില്‍ ഗുല്‍ദുഫ്ത്ത വീട്ടില്‍ ഷിഫ ഷാഹുല്‍(8), ഗോപാലപ്പേട്ട യുപി ന്യൂ ഹൗസില്‍ ദാരുഷ്(8), മനത്തണത്ത് വീട്ടില്‍ രാജേഷ് (34), എംഎഫ് ഹൗസില്‍ അഭിനേഷ്(9), പാണന്റവിട വീട്ടില്‍ സയ്രാജ്(10), പിലാക്കൂല്‍ ആഭിത ക്വാര്‍ട്ടേഴ്സില്‍ സന ഫാത്തിമ(2), മുഹമ്മദ് അഫ്ലഹ്(9) എന്നിവരാണ് ജനറല്‍ ശുപത്രിയില്‍ ചികിത്സ തേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button