Latest NewsKerala

ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെച്ച് സ്ഥാനാര്‍ത്ഥിയായി; ജയരാജന്‍ ഇനിയെങ്ങോട്ട്?

കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ താരപ്രഭയോടെ സിപിഎം അവതരിപ്പിച്ച സ്ഥാനാര്‍ഥിയായിരുന്നു പി ജയരാജന്‍. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാണ് ജയരാജന്‍ മത്സരരംഗത്തെത്തിയത്. എന്നാല്‍ പാര്‍ട്ടിയുടെ കണക്കുക്കൂട്ടലുകള്‍ക്ക് അപ്പുറം ആയിരുന്നു പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലം. ജയരാജന്‍ വടകരയില്‍ പരാജയപ്പെട്ടതോടെ സിപിഎമ്മില്‍ ഇനി അദ്ദേഹത്തിന്റെ സ്ഥാനം എവിടെയായിരിക്കുമെന്ന ചോദ്യം ഉയരുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി.ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയാണ് സിപിഎം പി.ജയരാജനെ വടകരയിലെത്തിച്ചത്. എം.വി.ജയരാജന് സെക്രട്ടറിയുടെ ചുമതല നല്‍കുകയായിരുന്നില്ല. സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. അതിനാല്‍ തന്നെ പി.ജയരാജന്‍ സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്താനുള്ള സാധ്യത കുറവാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button