Latest NewsKerala

വാഹനാപകടത്തില്‍ നാല് മലയാളികള്‍ക്ക് ദാരുണ മരണം

ബെംഗുളൂരു: ബെംലുളൂരുവില്‍ കാറില്‍ ടാങ്കര്‍ ലോറിയിടിച്ച് നാല് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളാണ് മരിച്ചത്. വിവാഹത്തിനു ശേഷം ഹണിമൂണിനു പോയ ദമ്പതികളും അപകടത്തില്‍ മരണമടഞ്ഞവരില്‍ ഉള്‍പ്പെടും. കൂത്തുപറമ്പ് പൂക്കോട്കുന്നപ്പാടി ഈക്കിലിശ്ശേരി സ്വദേശി ജയദീപ് (31), ഭാര്യ ജ്ഞാന തീര്‍ത്ഥ (28), സുഹൃത്തായ വീഡിയോ ഗ്രാഫര്‍ കിരണ്‍ (32), ഭാര്യ ചൊക്ലി യു പി സ്‌കൂള്‍ സംസ്‌കൃതം അധ്യാപിക ജിന്‍സി (27) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രിയില്‍ നാട്ടിലേയ്ക്കുള്ള മടക്കയാത്രയിലാണ് അപകടം നടന്നത്. കര്‍ണാടകയിലെ ാെണ്ഡ്യക്കടുത്തുള്ള മധൂര്‍ എന്ന സ്ഥലത്ത് വച്ച് പുലര്‍ച്ചയ്ക്കാണ് അപകടം ഉണ്ടായത്. വിവാഹത്തിനു ശേഷമുള്ള ഫോട്ടോ ഷൂട്ടിനും മറ്റുമായാണ് ഫോട്ടോഗ്രാഫറായ സുഹൃത്ത് കിരണിനും ഭാര്യയേയും കൂട്ടി ദമ്പതികള്‍ ബെംഗുളൂരുവിലേയ്ക്ക് പോയതെന്നാണ് വിവരം. അപകടത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തലകീഴായ് മറിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button