ചെന്നൈ: ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ള 13 പേരുടെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്രയ്ക്കിടെ അപകടം. അകമ്പടി വാഹന് അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ക്ക് പരിക്കേറ്റു. വിലാപയാത്രയായി വെല്ലിംങ്ങ്ടണ്‍ സൈനിക പരേഡ് ഗ്രൗണ്ടില്‍ നിന്ന് റോഡ് മാര്‍ഗം കോയമ്പത്തൂര്‍ സൂലൂരിലെ വ്യോമ താവളത്തിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. ഊട്ടി ചുരമിറങ്ങുമ്പോള്‍ അകമ്പടി വാഹനങ്ങളില്‍ ഒന്ന് അപകടത്തില്‍പ്പെടുകയായിരുന്നു.
വിലാപയാത്ര കടന്നു പോയ വഴികളിലെല്ലാം പൂക്കളുമായി ജനങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വെല്ലിംങ്ങ്ടണ്‍ സൈനിക പരേഡ് ഗ്രൗണ്ടില്‍ പൂര്‍ണ ബഹുമതികളോടെയായിരുന്നു പൊതുദര്‍ശനം നടന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, വ്യോമസേന മേധാവി വിആര്‍ ചൗധരി, തമിഴ്‌നാട് മന്ത്രിസഭയിലെ അംഗങ്ങള്‍, ഗവര്‍ണര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വൈകിട്ടോടെ ഭൗതിക ശരീരങ്ങളുമായി പ്രത്യേക വിമാനം ന്യൂഡല്‍ഹിയിലേക്ക് പുറപ്പെടും.
ബിപിന്‍ റാവത്തടക്കം 14 പേര്‍ സഞ്ചരിച്ച വ്യോമസേനാ എംഐ 17വി5 ഹെലികോപ്റ്റര്‍ ബുധനാഴ്ച ഉച്ചയോടെയാണ് തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം അപകടത്തില്‍പ്പെട്ടത്. ബിപിന്‍ റാവത്തും ഭാര്യയും ഉന്നത സൈനിക ഉദ്യോഗസ്ഥരും തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കലും ഉള്‍പ്പെടെ 13 പേരാണ് അപകടത്തില്‍ മരിച്ചത്. ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു മലയാളിയായ പ്രദീപ്.
Post Your Comments