ഡല്‍ഹി: ഉജ്ജ്വല വിജയത്തിന്റെ ആവേശത്തിലാണ് ബിജെപി ക്യാമ്പ്. വോട്ടെണ്ണുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ ആഹ്ലാദ പ്രകടനങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയതോടെ ഉത്സവ ലഹരിയിലായിരുന്നു ഡല്‍ഹിയിലെ ബിജെപി ആസ്ഥാനം. പ്രതിപക്ഷത്തിന്റെ പ്രതീക്ഷകളെല്ലാം തച്ചുടച്ച് ഡല്‍ഹിയും, ഗുജറാത്തും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങള്‍ തൂത്തുവാരി ബിജെപി ചരിത്രവിജയത്തിലേക്കെത്തിയതോടെ വന്‍ ആഘോഷത്തിനാണ് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചത്.
തെരുവോരങ്ങളിലെല്ലാം രാജ്യത്തിന്റെ കാവല്ക്കാരന് ജയ് വിളിച്ചും, മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ സന്തോഷം പങ്കു വെച്ചു. വോട്ടെണ്ണുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് ആഹ്ലാദ പ്രകടനം ആരംഭിച്ചിരുന്നു . നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തിലേറുമെന്ന ഉറച്ച ആത്മവിശ്വാസമായിരുന്നു പ്രവര്‍ത്തകരുടെ വാക്കുകളില്‍ .ഒടുവില്‍ ചരിത്ര വിജയത്തിന് തേര് തെളിച്ച പാര്‍ട്ടി അധ്യക്ഷന്‍, അമിത്ഷായും, പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കു ചേരാനെത്തിയതോടെ ഉത്സവഹരിയിലായിരുന്നു ഡല്‍ഹി
Post Your Comments