ബംഗളൂരു: ആത്മഹത്യ ചെയ്ത ബി.ജെ.പി പ്രവര്ത്തകൻ രാജപ്പയുടെ വീട് സന്ദര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. മന്ത്രിയുടെ രാജിയിൽ കടുത്ത മനോവിഷമത്തിലായിരുന്ന രാജപ്പ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. ചാമരാജ് നഗര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ട് ബൊമ്മലപുര സ്വദേശിയാണ് രാജപ്പ എന്ന രവി.
Also Read:കേരളം ബ്ലേഡ് മാഫിയയുടെ താവളം: പത്തിമടക്കി ഓപ്പറേഷന് കുബേര
സ്വന്തം ബേക്കറിക്കുള്ളില്‍ തന്നെയാണ് രവിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യെദിയൂരപ്പയുടെ കടുത്ത ആരാധകനായിരുന്നു രവി. വെള്ളിയാഴ്ച രാവിലെ മകനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.വൈ.വിജയേന്ദ്രക്കും ഗുണ്ടല്‍പേട്ട് എം.എല്‍.എ സി.എസ്. നിരഞ്ജന് കുമാറിനും എന്‍. മഹേഷിനുമൊപ്പമാണ് യെദിയൂരപ്പ ഗുണ്ടല്‍പേട്ട് ബൊമ്മലപുരയിലെ രവിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. സഹായധനമായി അഞ്ചു ലക്ഷം രൂപയും അദ്ദേഹം കുടുംബത്തിന് നൽകി. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി അഞ്ചുലക്ഷം രൂപ കൂടി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
Post Your Comments