
തിരുവനന്തപുരം: സിപിഎം കോണ്‍ഗ്രസുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് വോട്ട് കച്ചവടം നടത്തിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ശശിതരൂരിന് വോട്ട് നല്‍കാന്‍ സി. ദിവാകരനെ വിറ്റ് സിപിഎം കാശാക്കി. എത്ര കോടി കൈക്കലാക്കിയെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കണം.
നാന്നൂറോളം ബൂത്തുകളില്‍ മുന്‍കൂട്ടി നിശ്ചയിച്ചത് അനുസരിച്ച് വോട്ട് വിറ്റു. ഇതോടെ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളും പണം വാങ്ങി വോട്ട് വില്‍പ്പന നടത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ട് വില്‍പ്പന സിപിഎം 2019 ലും ആവര്‍ത്തിച്ചു.
2014ലെ തെരഞ്ഞെടുപ്പില്‍ ഡോ. ബനറ്റ് എബ്രഹാം സീറ്റ് നേടിയത് സിപിഐ നേതാക്കളായ സി. ദിവാകരനും രാമചന്ദ്രന്‍നായര്‍ക്കും പണം നല്‍കിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിനാല്‍ സി. ദിവാകരനെ നിര്‍ത്തി ഇത്തവണ സിപിഎം പണം വാങ്ങിയെന്ന് സുരേഷ് പറഞ്ഞു.
ജില്ലയിലെ പല ബൂത്തുകളിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിന്നിലേക്ക് പോയി. 2016ലെ തെരഞ്ഞെടുപ്പില്‍ 38.44ശതമാനം വോട്ട് നേടിയ എല്‍ഡിഎഫ് ഇത്തവണ നേടിയത് 25.43 ശതമാനം വോട്ട്. സ്ഥാനാര്‍ത്ഥി സി. ദിവാകരന്റെ ബൂത്തില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയപ്രകാശ്, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ബി. വിജയകുമാര്‍, എംഎല്‍എമാരായ സി.കെ. ഹരീന്ദ്രന്‍, ആന്‍സലന്‍, നഗരസഭാ മേയര്‍ വി.കെ. പ്രശാന്ത് എന്നിവരുടെ ബൂത്തുകളിലെല്ലാം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്താണ്.
സിപിഎം അവരുടെ ശവമഞ്ചത്തില്‍ ആണി അടിച്ചുകഴിഞ്ഞു.ന്യൂനപക്ഷങ്ങളുടെ ഇടയില്‍ ഇടത് വലത് മുന്നണികള്‍ ബിജെപിയെക്കുറിച്ച് അസത്യങ്ങള്‍ പ്രചരിപ്പിച്ചു. നരേന്ദ്രമോദിയെ ന്യൂനപക്ഷ വിരുദ്ധനാക്കി. എന്നാലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ബിജെപി വോട്ട് വര്‍ദ്ധിപ്പിച്ചു. ഇരുമുന്നികളുടെ ഇടയില്‍ ഒറ്റയ്ക്ക് മത്സരിച്ചാണ് വോട്ട് വര്‍ദ്ധിപ്പിക്കാനായത്. വോട്ട് കട്ടവടം നടന്നതിനാല്‍ തിരുവനന്തപുരത്ത് ത്രികോണ മത്സരം നടന്നില്ല. ത്രികോണ മത്സരമായിരുന്നെങ്കില്‍ കുമ്മനം രാജശേഖരന്‍ വിജയിക്കുമായിരുന്നുവെന്നും അഡ്വ. എസ്. സുരേഷ് പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി. സംസ്ഥാന സമിതി അംഗം സന്ദീപ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Post Your Comments