ന്യൂഡൽഹി: രാജ്യത്താകെ ബിജെപി നടത്തിയ തേരോട്ടത്തിൽ പരാജയമറിഞ്ഞത് ഒൻപത് മുൻ മുഖ്യമന്ത്രിമാർ
ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, അരുണാചല്‍ പ്രദേശ് മുന്‍മുഖ്യമന്ത്രി നബാം ടുകി, മേഘാലയ മുന്‍മുഖ്യമന്ത്രി മുകുള്‍ സാഗ്മ, മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി അശോക് ചവാന്, ഹരിയാന മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ, ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത്,മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ദിഗ്വിജയ് സിങ്, മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെ, കര്‍ണാടക മുന്‍മുഖ്യമന്ത്രി വീരപ്പ മൊയ്ലി എന്നിവരാണ് ദേശിയ മഹാ സഖ്യത്തിന് മുൻപിൽ തോൽവി വഴങ്ങിയത്.
മൂന്നുവട്ടം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് തെക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനും നടനുമായ മനോജ് തിവാരിയോടാണ് പരാജയപ്പെട്ടത്. മധ്യപ്രദേശിലെ ഭോപ്പാലില്‍നിന്ന് മത്സരിച്ച ദിഗ്വിജയ് സിങ്ങിനെ ബി ജെ പിയുടെ പ്രജ്ഞാ സിങ് ഠാക്കൂറാണ് പരാചയപ്പെടുത്തിയത്.
ഉത്തരാഖണ്ഡില്‍ നൈനിറ്റാള്‍- ഉധംസിങ് നഗറില്‍നിന്ന് മത്സരിച്ച ഹരീഷ് റാവത്ത് ബി ജെ പിയുടെ അജയ് ഭട്ടിനോടാണ് തോറ്റു. ഹരിയാനയിലെ സോനിപ്പത്ത് മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഭൂപീന്ദര്‍ സിങ് ഹൂഡ ബി ജെ പിയുടെ രമേഷ് ചന്ദര്‍ കൗശിക്കിനോടു തോൽവി വഴങ്ങി.കര്‍ണാടകയിലെ ചിക്കബല്ലപുരില്‍നിന്ന് ജനവിധി തേടിയ വീരപ്പമൊയ്ലി ബി ജെ പിയുടെ ബി എന്‍ ബച്ചേ ഗൗഡയോട് പരാജയപ്പെട്ടു.
ബി ജെ പിയുടെ സിദ്ധേശ്വര്‍ ശിവാചാര്യയോടാണ് മഹാരാഷ്ട്രയിലെ സോളാപുരില്‍നിന്ന് മത്സരിച്ച സുശീല്‍ കുമാര്‍ ഷിന്‍ഡെ തോറ്റത് മഹാരാഷ്ട്രയിലെ നന്ദേഡില്‍നിന്ന് മത്സരിച്ച അശോക് ചവാനെ ബി ജെ പിയുടെ പ്രതാപ് റാവു ചിഖാലിക്കര്‍ പരാജയപ്പെടുത്തി.
മേഘാലയയിലെ തുരായില്നിന്ന് മത്സരിച്ച മുകുള്‍ സാഗ്മ എന്‍ഡിഎ സഖ്യകക്ഷിയായ നാഷണല്‍ പീപ്പീള്‍സ് പാര്‍ട്ടിയുടെ അഗതാ കെ സാഗ്മയോഡും തോൽവി വഴങ്ങിയപ്പോൾ അരുണാചല്‍ പ്രദേശ് വെസ്റ്റില്‍നിന്ന് മത്സരിച്ച നബാം തൂക്കി കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ കിരണ്‍ റിജിജുവിനോട് തോറ്റു
Post Your Comments