Latest NewsInternational

എവറസ്റ്റ് കീഴടക്കുന്നതിനിടെ മൂന്ന് ഇന്ത്യൻ പർവ്വതാരോഹകർ മരിച്ചു.

കാഠ്‌മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനിടെ ഈ ആഴ്ച മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. മൂന്നു പേരും ഇന്ത്യാക്കാരാണ്. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്.ഇതോടെ ഈ സീസണിൽ എവറെസ്റ്റിൽ മരണപ്പെടുന്നവരുടെ എണ്ണം ആറായി. രണ്ടു പേരടങ്ങിയ സംഘത്തിൽ ഉൾപ്പെട്ടിരുന്ന നിഹാൽ ബാഗ്വൻ വ്യാഴാഴ്ച രാവിലെ കൊടുമുടി കീഴടക്കി താഴേക്ക് ഇറങ്ങുന്നതിനിടെയാണ് ശാരീരിക അവശതകൾ ഉണ്ടായതിനെ തുടർന്ന് മരണപ്പെട്ടത്. നിഹാലിന്റെ മരണം പർവ്വതാരോഹണ സംഘാടകൻ ബാബു ഷേർപ സ്ഥിതീകരിച്ചു.

കൽപ്പന ദാസ് എന്ന 53 കാരിയും ഇന്നലെ എവറെസ്റ്റിൽ മരണപ്പെട്ടു. ത്രിരാഷ്ട്ര വനിതാ പർവ്വതാരോഹണ സംഘത്തിലെ അംഗമായിരുന്നു ഇവർ.

ബുധനാഴ്ച അഞ്ജലി കുൽക്കർണിയെന്ന മറ്റൊരു സ്ത്രീയും ഇവിടെ മരണപ്പെട്ടിരുന്നു. ഭർത്താവിനൊപ്പം എവറസ്റ്റ് കീഴടക്കിയ ഇവരും താഴേക്ക് ഇറങ്ങുന്നതിനിടെയാണ് മരിച്ചത്. ഒരു മാസം മുൻപ് ഒരു അമേരിക്കക്കാരനും ഇന്ത്യക്കാരനും ഐറിഷ് പർവ്വതാരോഹകനും എവറെസ്റ്റിൽ വെച്ച് അപകടത്തിൽ പെട്ട് മരിച്ചിരുന്നു.

എഡ്‌മണ്ട് ഹിലാരിയും ടെൻസിങ്ങും കണ്ടെത്തിയ വഴിയിലൂടെയാണ് ഇപ്പോളും പർവ്വതാരോഹകർ
എവറസ്റ്റിൽ എത്തുന്നത്. ഇതുവരെ 5000 പേർ ലോകത്തെ ഏറ്റവും ഉയരമുള്ള ഈ കൊടുമുടി കീഴടക്കിയിട്ടുണ്ടെന്നാണ് കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button