അബുദാബി : ‘പ്രവാസികള്‍ സൂക്ഷിക്കുക, അബുദാബിയില്‍ കര്‍ശന പരിശോധന. താമസ സുരക്ഷ സംബന്ധിച്ചാണ് തലസ്ഥാന എമിറേറ്റില്‍ പരിശോധന ഊര്‍ജിതമാക്കി. നഗരസഭയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. പരിധിയിലേറെ ആളുകളെ താമസിപ്പിക്കുക, കെട്ടിടങ്ങള്‍ക്ക് അനുമതി നേടാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കൊപ്പം ജല, വൈദ്യുതി ദുരുപയോഗവും നിരീക്ഷിക്കും. ഈ വര്‍ഷം 740 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായും അറിയിച്ചു. കെട്ടിട ഉടമകള്‍ക്കും പാറാവുകാര്‍ക്കും താമസ നിയമങ്ങള്‍ വ്യക്തമാക്കുന്ന കൈപ്പുസ്തകങ്ങള്‍ നല്‍കിയിട്ടുണ്ട്.
നിയമ ലംഘനങ്ങള്‍ക്ക് വിഷയത്തിന്റെ ഗൗരവമനുസരിച്ച് 10,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കും. നഗരസഭയില്‍ തീര്‍പ്പാക്കാത്ത കേസുകള്‍ കോടതികളിലേക്കു മാറ്റും. പാര്‍പ്പിട കെട്ടിടങ്ങള്‍ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കേസുകള്‍ നേരിട്ട് പ്രോസിക്യൂഷന് കൈമാറും.
Post Your Comments