ന്യൂഡല്‍ഹി: ഉപയോക്താക്കളെ ചതിച്ച് ഫോണ്‍ ഡയറക്ടറി ആപ്ലിക്കേഷനായ ട്രൂ കോളര്‍. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലക്ഷക്കണക്കിന് രൂപയ്ക്ക് ആണ് ഇവര്‍ വില്‍ക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഉപയോക്താക്കളുടെ വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ തുടങ്ങിയ വിവരങ്ങളാണ് വില്‍ക്കപ്പെടുന്നത്. ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ‘ഇന്റര്‍നെറ്റിലെ അധോലോകം’ എന്നറിയപ്പെടുന്ന ഡാര്‍ക്ക് വെബ്ബില്‍ വില്‍ക്കുന്നത് ഒന്നര ലക്ഷത്തോളം രൂപയ്ക്കാണ്.
അതേസമയം, ആഗോള ഉപയോക്താക്കളുടെ വിവരങ്ങള്‍ക്ക് 20 ലക്ഷത്തോളം രൂപയാണു വില. യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്) അധിഷ്ഠിത സാമ്പത്തിക ഇടപാടുകള്‍ ട്രൂകോളര്‍ വഴി നടക്കുന്നതിനാല്‍, വിവരച്ചോര്‍ച്ച വന്‍ ഭീഷണി ഉയര്‍ത്തുന്നു. അതേസമയം, വിവരശേഖരം ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടില്ലെന്നു സ്വീഡനിലെ സ്റ്റോക്കോം ആസ്ഥാനമായ കമ്പനി വ്യക്തമാക്കി. ഉപയോക്താക്കള്‍ തന്നെ വിവരം പകര്‍ത്തുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നുമാണ് കമ്പനിയുടെ വിശദീകരണം.
Post Your Comments