ചാരുംമൂട്; സ്കൂൾ കാലമായി, വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കൊല്ലം–തേനി റോഡിലും കെപി റോഡിലും അമിതവേഗത്തിനും ടിപ്പറുകൾക്കും കടിഞ്ഞാണുമായി മോട്ടോർ വാഹനവകുപ്പും പൊലീസും. സ്കൂൾ തുറപ്പിന് ഒരാഴ്ച മാത്രം നിൽക്കെയാണു കർശന പരിശോധന.
കൂടാതെ ടിപ്പറുകൾക്കു രാവിലെയും വൈകുന്നേരവും അനുവദിച്ച സമയത്തിനു വിപരീതമായി ഓടുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കും. ഇതോടൊപ്പം സ്കൂൾ സമയത്തു മത്സര ഓട്ടം നടത്തുന്ന കെഎസ്ആർടിസി–സ്വകാര്യ ബസുകൾക്കെതിരെയും പെർമിറ്റ് റദ്ദാക്കൽ, ഡ്രൈവിങ് ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകും.സ്റ്റോപ്പുകളിൽ നിന്നു സ്കൂൾ വിദ്യാർഥികളെ കയറ്റാതെ പോകുന്ന ബസുകൾക്കെതിരെയും നടപടി
സ്വീകരിക്കും.സ്കൂൾ കാലമായതിനൽ ആഴ്ചയിൽ മൂന്നു ദിവസം മോട്ടോർ വാഹനവകുപ്പിന്റെയും പൊലീസിന്റെയും സേവനം ദേശീയപാതയിലും കെപി റോഡിലും ഉണ്ടാകും. രാവിലെയും വൈകുന്നേരവും അമിത വേഗത്തിലും അമിതശബ്ദമുണ്ടാക്കിയും ഓടിക്കുന്ന ബൈക്കുകൾക്കും പിടിവീഴും.
Post Your Comments