KeralaLatest News

28 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ നിന്ന് കോൺഗ്രസിന് വനിതാ എം.പി

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് 28 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ നിന്ന് കോൺഗ്രസിനെ പ്രതിനിധീകരിക്കുന്ന വനിതാ എം.പി. 1991 ൽ അന്നത്തെ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിൽ നിന്ന് ജയിച്ച സാവിത്രി ലക്ഷ്മണാനായിരുന്നു രമ്യ ഹരിദാസിന് മുമ്പ് കൈപ്പത്തി ചിഹ്നത്തിൽ അവസാനമായി ജയിച്ച വനിതാ എം.പി. അന്ന് 12365 വോട്ടുകളായിരുന്നു സാവിത്രി ലക്ഷമണന്‍ സ്വന്തമാക്കിയിരുന്നത്.

ഇത്തവണ 158968 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രമ്യ ഹരിദാസ് എല്‍.ഡി.എഫിന്റെ പി.കെ ബിജുവിനെ തറപറ്റിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ തുടക്കം മുതലെ ആലത്തുരില്‍ ഏറെ മുന്നിലായിരുന്നു രമ്യ ഹരിദാസ്. ഇടതിന് വ്യക്തമായ മുന്‍തൂക്കമുള്ള ആലത്തൂരില്‍ പക്ഷെ തുടക്കം മുതലെ രമ്യ ഹരിദാസിനെ വ്യക്തിപരമായി ആക്രമിക്കുന്ന രീതിയാണ് ഇടത് പക്ഷം പിന്തുടര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button