ന്യൂ ഡൽഹി :രാഹുൽ ഗാന്ധി അമേഠിയിൽ പരാജയപ്പെട്ടിരിക്കുന്നു. കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയോട് 44,000 വോട്ടുകൾക്കാണ് കോൺഗ്രസ് അധ്യക്ഷൻ തോൽവി വഴങ്ങിയത്.
1967 ലാണ് അമേഠി മണ്ഡലം രൂപീകരിക്കുന്നത്, അതായത് നാലാം ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ. അതിനു ശേഷം നടന്ന 12 തെരഞ്ഞെടുപ്പുകളിൽ 10 ലും കോൺഗ്രസ്സിന് വിജയം സമ്മാനിച്ച മണ്ഡലമാണിത്.അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള ആറാം ലോക്‌സഭാ തെരഞ്ഞെടുപ്പിലും 12 ആം ലോക്‌സഭാ തെരഞ്ഞെടുപ്പിലും മാത്രമാണ് കോൺഗ്രസ് ഇതര സ്ഥാനാർഥി ഇവിടെ ജയിക്കുന്നത്.
നാല് തവണ രാജീവ് ഗാന്ധിയെയും ഓരോ തവണ സഞ്ജയ് ഗാന്ധിയെയും സോണിയ ഗാന്ധിയേയും ജയിപ്പിച്ച മണ്ഡലത്തെ കഴിഞ്ഞ 3 തവണയായി രാഹുലും പ്രതിനിധീകരിച്ച് വരികയായിരുന്നു. 2004 ൽ 2,90,853ഉം 2009 ൽ 3,70,198ഉം ആയിരുന്നു രാഹുലിന്റെ ഭൂരിപക്ഷം അവസാന തവണ ഇതിനു വലിയ ഇടിവ് സംഭവിച്ചെങ്കിലും ഒരുലക്ഷത്തിനു മുകളിലായിരുന്നു സ്‌മൃതി ഇറാനിക്കെതിരെ 2014ൽ രാഹുലിന്റെ ഭൂരിപക്ഷം.
ഈ വിധം ഗാന്ധി കുടുംബത്തെ അത്രമേൽ സംരക്ഷിച്ച് നിർത്തിയ മണ്ഡലമായിരുന്നു അമേഠി. അവിടെയാണ് കോൺഗ്രസ് അധ്യക്ഷൻ കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയോട് പരാജയപ്പെടുന്നത്. കോൺഗ്രസ്സിന്റെ എല്ലാ കോട്ട കൊത്തകങ്ങളിലേക്കും ബിജെപി കടന്നു കയറിയിരിക്കുന്നു എന്നതിന്റെ തെളിവാണ് തന്റെ പരമ്പരാഗത മണ്ഡലത്തിലെ രാഹുലിന്റെ തോൽവി.
Post Your Comments