![rahul gandhi wayanad](/wp-content/uploads/2019/05/rahul-gandhi-wayanad.jpg)
വയനാട്: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മുന്നേറ്റം തുടരുന്നു. ഇതുവരെ എണ്ണിയ വോട്ടു വിഹിതത്തില്‍ 34000 വോട്ടിന്റെ ലീഡ് ആണ് രാഹുല്‍ ഗാന്ധി വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ തന്നെ ഉയര്‍ത്തിയിരിക്കുന്നത്. വയനാട്ടില്‍ വോട്ടെണ്ണെല്‍ തുടങ്ങിയതു മുതല്‍ വമ്പിച്ച ലീഡ് നിലയാണ് രാഹുലിനുള്ളത്.
അതേസമയം ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്നില്‍. കേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി രാഹുലിനേക്കാള്‍ മികച്ച ലീഡുമായി മുന്നേറുകയാണ്.
Post Your Comments