അമേഠി: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്നില്‍. കേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി രാഹുലിനേക്കാള്‍ മികച്ച ലീഡുമായി മുന്നേറുകയാണ്.
വയനാട്ടില്‍ മികച്ച ലീഡോടെ രാഹുല്‍ മുന്നിട്ടു നില്‍ക്കുമ്പോഴാണ് അമേഠിയില്‍ പിന്നിലേക്ക് പോകുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാഹുലിന്റെ എതിരാളി സ്മൃതി ഇറാനിയായിരുന്നു. കനത്ത മത്സരം കാഴ്ച വച്ച്, പൊരുതിയാണ് സ്മൃതി കഴിഞ്ഞ തവണ രാഹുലിനോട് തോറ്റത്. അതുകൊണ്ടു തന്നെയാണ് ഇത്തവണയും സ്മൃതിയെ ബിജെപി അമേഠിയില്‍ കളത്തിലിറക്കിയത്.
വയനാട് രണ്ടാം മണ്ഡലമാക്കിയെടുത്ത് രാഹുല്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ അത് തന്നെ ബിജെപി വലിയ പ്രചാരണായുധമാക്കിയിരുന്നു. ന്യൂനപക്ഷ മണ്ഡലത്തിലേക്ക് ഓടിയൊളിച്ചെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ തന്നെ പറഞ്ഞത്. അതേസമയം, വയനാട്ടില്‍ രാഹുല്‍ ഗാന്ധി ലീഡ് ഉയര്‍ത്തുന്നു. ഇപ്പോള്‍ പത്തൊന്‍പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് രാഹുല്‍ ലീഡ് ചെയ്യുന്നത്.
Post Your Comments