Election NewsKeralaLatest News

പ്രവചനാതീതമായ പത്തനംതിട്ട മണ്ഡലം

പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ജാഗ്രതയോടെ നോക്കിക്കണ്ട മണ്ഡലമാണ് പത്തനംതിട്ട. തെരഞ്ഞെടുപ്പ് ആദ്യഫലം പുറത്തുവരുമ്പോൾ പ്രവചനാതീതമായി മാറുകയാണ് പത്തനംതിട്ട മണ്ഡലം. പത്ത് ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി ലീഡ് നില ഉയർത്തുകയാണ്. ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ ആദ്യം ഒന്നും രണ്ടും സ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ പുതിയ കണക്കുകൾ അനുസരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി വീണ ജോർജ് സുരേന്ദ്രനെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നുവെങ്കിലും വീണ്ടും സുരേന്ദ്രൻ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ്.

ആന്റോ ആന്റണിയുടെ ലീഡ് 8000 കടന്നു. സുരേന്ദ്രനെ വീണ ജോർജ് രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. കൂടുതൽ വോട്ടുകൾ എണ്ണുമ്പോൾ ബിജെപിയുടെയും എൽഡിഎഫിന്റെയും സ്ഥാനങ്ങൾ മാറിമാറിവരുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button