ഡൽഹി: എൻഡിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സർക്കാർ രൂപീകരണത്തിന് നിയമപരവും രാഷ്ട്രീയപരവുമായ കരുനീക്കങ്ങൾ പ്രതിപക്ഷ പാർട്ടികൾ നടത്തുകയാണ്.വിശാലപ്രതിപക്ഷത്തിൽ നിന്ന് അകലം പാലിച്ചിരുന്ന നവീൻ പട്‍നായികിന്‍റെ ബിജു ജനതാദൾ, കെ ചന്ദ്രശേഖർ റാവുവിന്‍റെ തെലങ്കാന രാഷ്ട്രസമിതി, ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികളുമായി ചർച്ച നടത്തുന്നത് എൻസിപി അധ്യക്ഷൻ ശരദ് പവാർ നേരിട്ടാണ്. അങ്ങനെ
ഡൽഹിയിൽ കോൺഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ചർച്ചകൾ സജീവമാക്കുമ്പോൾ മുംബൈയിൽ നിന്ന് ചരടുവലിക്കുന്നത് ശരദ് പവാറാണ്.
എൻഡിഎ ഭൂരിപക്ഷത്തിൽ നിന്ന് മുപ്പതോ മുപ്പത്തഞ്ചോ സീറ്റുകൾ അകലെയാണെങ്കിൽ സഖ്യകക്ഷികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് ശ്രമിക്കും. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് കോൺഗ്രസ് വാശിപിടിക്കില്ല. ബിജെപി വിരുദ്ധ കക്ഷികളിലെ ഏതെങ്കിലും ഒരു നേതാവിനെ പ്രധാനമന്ത്രി പദത്തിലേക്ക് കോൺഗ്രസ് പിന്തുണയ്ക്കും.
സർക്കാർ രൂപീകരണത്തിന് നിയമപരമായ സഹായം നൽകാനും കോൺഗ്രസ് ഒരുങ്ങുന്നുണ്ട്. കർണാടക തെരഞ്ഞെടുപ്പിലേത് പോലെ നിയമപരമായ പ്രതിസന്ധിയുണ്ടായാൽ വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനും കോൺഗ്രസ് തയ്യാറാണ്.
ആന്ധ്രാപ്രദേശിൽ ആകെ 25 ലോക്സഭാ സീറ്റുകളുണ്ട്. തെലങ്കാനയിൽ 17 സീറ്റുകളും, ഒഡിഷയിൽ 21 സീറ്റുകളുമായി 63 സീറ്റുകളിൽ ഈ മൂന്ന് പാർട്ടികൾ നിർണായക സ്വാധീനമാണ്. അതുകൊണ്ടുതന്നെയാണ് ചർച്ചകൾക്ക് കോൺഗ്രസും പ്രതിപക്ഷകക്ഷികളും ആക്കം കൂട്ടുന്നതും.
Post Your Comments