ഭുവനേശ്വർ: ഒഡിഷ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അഞ്ചാം തവണയും ബിജു ജനതാദളിന് വിജയം. ഇതോടെ നവീൻ പട്‌നായിക്ക് സംസ്ഥാനത്ത് മുഖ്യമന്ത്രിയായി തുടരും. ഒഡിഷയിൽ 146 സീറ്റുകളിൽ 103ലും അവർ വിജയിച്ചു. ബി ജെ പിയ്ക്ക് 31 സീറ്റ് ലഭിച്ചപ്പോൾ യു പി എ 13 സീറ്റിൽ ഒതുങ്ങി.
ഇത് അഞ്ചാം തവണയാണ് നവിൻ പട്‌നായിക്ക് മുഖ്യമന്ത്രിയാകുന്നത്.
2000 ൽ ബിജെ പിയുമായി സഖ്യം രൂപീകരിച്ചാണ് ആദ്യമായി അവർ അധികാരത്തിലെത്തുന്നത്. തുടർന്ന് 2004 , 2009 ,2014 തെരഞ്ഞെടുപ്പുകളിലും അവർ ഒഡിഷയിൽ വെന്നിക്കൊടി പാറിച്ചു. എന്നാൽ 2014 നേക്കാൾ 14 സീറ്റ് കുറവാണ് ഇത്തവണ ബിജു ജനതാദളിനു. 2014 ൽ 117 സീറ്റുകളിൽ അവർക്ക് ഒഡിഷയിൽ വിജയിക്കാൻ സാധിച്ചിരുന്നു.
ഫെനി ചുഴലിക്കാറ്റ് ആഞ്ഞടിച്ച ഘട്ടത്തിലാണ് ഈ തവണ ഒഡിഷ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. മുഖ്യമന്ത്രി എന്ന നിലയിൽ നവീൻ മികച്ച പ്രവർത്തനമാണ് നടത്തിയത്. തുടർച്ചയായ അഞ്ചാം തവണയും അധികാരത്തിലെത്തുന്നത് ഇതും സഹായകമായി.
Post Your Comments