ന്യൂഡല്‍ഹി: നരേന്ദ്ര ദാമോദര്‍ ദാസ് മോദിയേയും ബിജെപിയേയും നെഞ്ചോട് ചേര്‍ത്ത് ഭാരതം. നമോ തരംഗത്തില്‍ തകര്‍ത്തെറിയപ്പെട്ട് മഹാഗഠ്ബന്ധന്. വികസനം പറയാനുള്ളത് മാത്രമുള്ളതല്ല പ്രവര്ത്തിക്കാനുള്ളത് കൂടിയാണെന്ന് മനസിലാക്കിയ ജനം ഇത്തവണ പിന്തുണച്ചത് എന്‍ഡിഎയെ ആണ്. വ്യക്തമായ
ഭൂരിപക്ഷത്തോടെയാണ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യം മുന്നേറ്റം തുടരുന്നത്. 344 സീറ്റുകളിലാണ് എന്‍ഡിഎ സഖ്യം ലീഡ് ചെയ്യുന്നത്. അതേസമയം ബിജെപി ഒറ്റയ്ക്ക് തനിച്ച് കേവല ഭൂരിപക്ഷം സ്വന്തമാക്കിയിട്ടുണ്ട്.ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ കാണാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്ത് വന്നതോടെ പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടലുകളെല്ലാം അപ്രസക്തമായിരിക്കുകയാണ്.
യുപിഎയും മറ്റ് പ്രതിപക്ഷ കക്ഷികളും എല്ലാവരും ചേര്‍ന്ന് 200ഓളം സീറ്റുകളില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് രാജ്യത്തെ 50 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് അനുകൂലമാണെന്ന സൂചനകള്‍ പുറത്ത് വന്നതോടെ ഇവിഎം ഹാക്ക് ചെയ്തുവെന്ന ആരോപണം പോലും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കൊണ്ട് ബിജെപിയേയും നരേന്ദ്രമോദിയേയും ജനം നെഞ്ചോട് ചേര്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്.
Post Your Comments