സെഹോര്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു. മധ്യപ്രദേശിലെ സെഹോര്‍ ജില്ലാ കോണ്‍ഗ്രസ് നേതാവ് രത്തന്‍ സിങാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ലീഡ് നില ശേഖരിക്കുന്നതിനിടെയാണ് രത്തന്‍ സിങിന് ഹൃദയാഘാതമുണ്ടായത്.
ഇതേത്തുടര്‍ന്ന് കുഴഞ്ഞുവീണ രത്തന്‍ സിങ് മരണപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടുന്നതിനിടെയാണ് സംഭവം. നിലവിലെ സൂചനകള്‍ വന്‍ ഭൂരിപക്ഷത്തില്‍ ബി.ജെ.പി അധികാരം പിടിക്കുമെന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
കൂടാതെ വോട്ടെണ്ണല്‍ തുടങ്ങുന്നതിന് തൊട്ട്മുമ്പ് ഒഡീഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വെടിയേറ്റ് മരിച്ചിരുന്നു. ഒഡീഷ നിയമസഭയിലേക്ക് മത്സരിച്ച അസ്‌ക നിയമസഭാ മണ്ഡലം സ്ഥാനാര്‍ഥി മനോജ് കുമാര്‍ ജേനയ്ക്കാണ് വെടിയേറ്റത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരായ സായുധ സംഘം മനോജിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിയേറ്റ മനോജിനെ ബിര്‍ഹാംപൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതിനെ തുടര്‍ന്ന് കട്ടക്കിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
Post Your Comments