
ചാവക്കാട്: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന, കുട്ടികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്ന ഇരുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൻകടപ്പുറം താഴത്ത് വീട്ടിൽ അർഷാദാണ് ചാവക്കാട് പോലീസിന്റെ പിടിയിലായത്.
ചാവക്കാട് എടക്കഴിയൂർ തെക്കേമദ്രസയ്ക്കു സമീപം കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിവരികയാണ് ഇയാളുടെ പതിവ് രീതിയെന്ന് പോലീസ് പറഞ്ഞു . പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും ഒമ്പത് പൊതി കഞ്ചാവ് കണ്ടെടുത്തു . ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കാക്കനാട് ബോസ്റ്റൽ സ്‌കൂളിലേക്ക് റിമാൻഡ് ചെയ്തു.
Post Your Comments