Latest NewsNattuvartha

പഴവങ്ങാടിയിലെ അ​ഗ്നിബാധയിൽ നഷ്ടം 1.80 കോടി; കൃത്യമായ കണക്ക് നൽകണമെന്ന് അ​ഗ്നിശമനസേന

ഷോർട്ട് സർക്യൂട്ടിന്റെ തെളിവുകളൊന്നും ലഭിച്ചില്ല

തിരുവനന്തപുരം ;പഴവങ്ങാടിയിലെ അ​ഗ്നിബാധയിൽ നഷ്ടം 1.80 കോടി, കിഴക്കേക്കോട്ട മേലേ പഴവങ്ങാടിയിൽ ചൊവ്വാഴ്ച വൻ അഗ്നിബാധയിൽ നശിച്ച രണ്ടു വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടം 1.80 കോടി രൂപയാണെന്നു പ്രാഥമിക കണക്ക്. ചെല്ലം അമ്പ്രല്ല മാർട്ട് ഷോറൂമിലും ഗോഡൗണിലുമായി 1.50 കോടി രൂപയുടെയും സുപ്രീം ലതേഴ്സ് ഗോഡൗണിലെ 30 ലക്ഷം രൂപയുടെയും സാധനങ്ങൾ കത്തിനശിച്ചു. കൃത്യമായ കണക്കു ഹാജരാക്കാൻ ഇരുസ്ഥാപന ഉടമകളോടും അഗ്നിശമനസേന ആവശ്യപ്പെട്ടു.

കണക്ക് കൃത്യമായി വിലയിയിരുത്തിയശേഷം ഇൻഷുറൻസ് കമ്പനിക്കുള്ള നഷ്ടക്കണക്ക് അഗ്നിശമന സേന തയാറാക്കി നൽകും. അഗ്നിബാധയിലും രക്ഷാപ്രവർത്തനങ്ങൾക്കിടയിലും രണ്ടു വീടുകൾക്കു കേടുപാടു സംഭവിച്ചു. ഇതിന് 80,000 രൂപയുടെ നഷ്ടമാണു കണക്കാക്കിയിരിക്കുന്നത്.

കൂടാതെ അഗ്നിശമന സേന, ഫൊറൻസിക്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ് എന്നിവയിലെ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. ഷോർട്ട് സർക്യൂട്ടിന്റെ തെളിവുകളൊന്നും ലഭിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button