രാജപുരം:രക്ഷയില്ലാതെ മലയോര മേഖല, മലയോര മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തെങ്ങും കമുകും ഫലവൃക്ഷങ്ങളും കുത്തിമറിച്ച നിലയിലാണ് . ചാമുണ്ഡിക്കുന്ന് പടിഞ്ഞാറെ തുമ്പോടിയിലാണ് ആനക്കൂട്ടം കൂടുതലായും കൃഷി നശിപ്പിച്ചത്. ചാമുണ്ഡിക്കുന്ന് വനസംരക്ഷണസമിതി പ്രസിഡന്റും കർഷകനുമായ കെ.സി.ചന്ദ്രൻ, ജയകുമാർ എന്നിവരുടെ തെങ്ങുകളും കമുകുകളും പ്ലാവടക്കമുള്ള ഫലവൃക്ഷങ്ങലും നശിപ്പിക്കുകയുണ്ടായി.
എന്നാൽ കർണാടക വനത്തിൽനിന്ന് വരുന്ന ആനക്കൂട്ടങ്ങളെ തുരത്താൻ തൊട്ടടുത്ത വനാതിർത്തിപ്രദേശങ്ങളായ അടുക്കം, ഓട്ടമല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സൗരോർജവേലി സ്ഥാപിച്ചിരുന്നു . എന്നാൽ വേലിയില്ലാത്ത തുമ്പോടി ഭാഗത്തുകൂടിയാണ് കാട്ടാനകൾ കൃഷിയിടത്തിലേക്കിറങ്ങുന്നത്.
Post Your Comments