Latest NewsElection NewsIndia

ഗുജറാത്തില്‍ സാന്നിധ്യമറിയിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വദേശമാണ് ഗുജറാത്ത്. ഇവിടെ ബിജെപിയ്ക്ക് അനുകൂലമാകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. നോട്ടുനിരോധനവും ജിഎസ്ടിയുമാണ് ബിജെപിയ്ക്ക് തിരിച്ചടിയായത്. ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് സംസ്ഥാനത്ത് വീണ്ടും സാന്നിധ്യമറിയിക്കുമെന്നും സൂചനയുണ്ട്.

ആകെയുള്ള 26 സീറ്റുകളും കഴിഞ്ഞ തവണ ബിജെപി തൂത്തുവാരിയതാണ്. പാര്‍ട്ടി സ്വാധീനം എന്നതിലുപരി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവമായിരുന്നു അന്ന് വിജയത്തിന് തുണച്ചത്. എന്നാല്‍ ഇക്കുറി ഈ പരിവേഷത്തിന് മങ്ങല്‍ സംഭവിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയ തോതിലെങ്കിലും ജനങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നുമാണ് പൊതു വിലയിരുത്തല്‍. നഗരപ്രദേശങ്ങളില്‍ ബിജെപിയുടെ ശക്തികേന്ദ്രങ്ങള്‍ ഉടയാതെ നില്‍ക്കുമ്പോഴും ഗ്രാമങ്ങളിലെ അവസ്ഥ നിര്‍ണായകമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button